എസ് എസ് എഫ് നാഷണല്‍ തര്‍ത്തീല്‍ ഖുര്‍ആന്‍ മത്സരത്തില്‍ മഅദിന്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നാഷണല്‍ തര്‍ത്തീല്‍ ഖുര്‍ആന്‍ മത്സരത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മഅദിന്‍ വിദ്യാര്‍ഥികള്‍. സീനിയര്‍ ഖിറാഅത്ത് മത്സരത്തില്‍ ഹാഫിള് അബ്ദുല്‍ ബാസിത് പറമ്പില്‍ പീടിക, സീനിയര്‍ ഹിഫ്‌ളില്‍ ഹാഫിള് മുഹമ്മദ് യാസീന്‍ കാരക്കുന്ന് എന്നിവര്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ ഖിറാഅത്ത് മത്സരത്തില്‍ ഹാഫിള് സാബിത് കരുളായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ഥികളെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
