ശൈഖ് രിഫാഈ (റ) അശരണര്‍ക്ക് പുതുജീവിതം നല്‍കിയ വ്യക്തിത്വം: മൗലാനാ നൂറുല്‍ ഹസന്‍ മഅ്ദിന്‍ ആത്മീയ സംഗമത്തിനും ശൈഖ് രിഫാഈ അനുസ്മരണത്തിനും ആയിരങ്ങള്‍

Last Updated: November 28, 2024By

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തിനും ശൈഖ് രിഫാഈ അനുസ്മരണത്തിനും ആയിരങ്ങള്‍ പങ്കുകൊണ്ടു. പ്രശസ്ത പണ്ഡിതനും ബ്രിസ്ബണ്‍ ഖാളിയുമായ മൗലാനാ നൂറുല്‍ ഹസന്‍ ഓസ്‌ട്രേലിയ ഉദ്ഘാടനം ചെയ്തു. ശൈഖ് രിഫാഈ (റ) സാന്ത്വന-സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നുവെന്നും ആയിരക്കണക്കിന് അശരണര്‍ക്ക് പുതുജീവിതം നല്‍കിയ മാതൃകാ പുരുഷനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല തുടങ്ങിയ കാവ്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ പ്രസിദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്കും ശൈഖ് സാലിം ബിന്‍ ഉമര്‍ ഹഫീള് ഹളര്‍മൗത്ത് സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
മര്‍ഹൂം അഗത്തി അബൂബക്കര്‍ കാമില്‍ സഖാഫിയുടെ വേര്‍പാടിന്റെ 40-ാം ദിന പ്രാര്‍ഥനാ സദസ്സ്, വിര്‍ദുല്ലത്വീഫ്, അനുസ്മരണ സംഗമം, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ സംഘടിപ്പിച്ചു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് കെ.വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് മിന്‍ഹാജ് ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബ്ദുസ്സലാം മുസ്ലിയാര്‍ കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സി ടി മുഹമ്മദ് മുസ്‌ലിയാര്‍ ആക്കോട്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍,
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

Leave A Comment