ഭക്തിസാന്ദ്രമായി മഅദിന്‍ ആത്മീയ സമ്മേളനം

Last Updated: December 27, 2024By

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സംഗമത്തിന് ആയിരങ്ങള്‍. ആത്മീയ സംഗമം സമസ്ത കേന്ദ്ര മുശാവറ മെമ്പറും കേരള ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹാജിമാരുടെ ഹജ് യാത്രാ നിരക്ക് ഏകീകരിക്കുവാനും ലഘൂകരിക്കുവാനുള്ള സജീവ ഇടപെടലുകള്‍ നടത്തുമെന്ന് അദ്ധേഹം പറഞ്ഞു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി.

പുണ്യങ്ങളുടെ മാസമാണ് റജബ്, ശഅ്ബാന്‍, റമളാന്‍ എന്നിവകളെന്നും വിശുദ്ധ മാസങ്ങളുടെ പവിത്രതകള്‍ കാത്ത് സൂക്ഷിക്കാന്‍ ഓരോ വിശാസിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛിദ്രതയുണ്ടാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ ഒരാളില്‍ നിന്നും ഉണ്ടാവരുതെന്നും സൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിര്‍ദുല്ലത്വീഫ്, അനുസ്മരണ സംഗമം, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ് ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഹാജി ആദം റിച്ച്മാന്‍ മലേഷ്യ, അബ്ദുറസാഖ് ബിന്‍ ഇസ്മാഈല്‍ മലേഷ്യ, സയ്യിദ് കെ.വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Comment