റൂഹുള്ള വാക്കുകള്‍ 100-ാം എപ്പിസോഡ് സെലിബ്രേഷന്‍ റൂഹിന്‍ നൂറ്; ലോഗോ പ്രകാശനം ചെയ്തു
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ റൂഹുള്ള വാക്കുകള്‍ വീഡിയോ സീരീസ് 100-ാം എപ്പിസോഡ് പൂര്‍ത്തിയാകുന്നു. റൂഹിന്‍ നൂറ് എന്ന പേരില്‍ നടക്കുന്ന നൂറാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. സെലി്രേബഷന്റെ ലോഗോ പ്രകാശനം കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ നിര്‍വഹിച്ചു. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് അഞ്ചിന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ യൂടൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് വഴി സംപ്രേഷണം ചെയ്യുന്ന റൂഹുള്ള വാക്കുകള്‍ക്ക് നിരവധി പ്രേഷകരാണുള്ളത്. പി ഉബൈദുല്ല എം എല്‍ എ, ടി വി ഇബ്റാഹീം എം എല്‍ എ, എ പി അനില്‍ കുമാര്‍ എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍, സി പി എം ജില്ലാ സെക്രട്ടറി വി പി അനില്‍, മുസ്്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ആര്‍ ഗിരീഷ്‌കുമാര്‍, എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
