റമളാന്‍ 27 രാവ് പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി
മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. പരിപാടി സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി എച്ച് തങ്ങള്‍ കാവനൂര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗം ഏലംകുളം അബ്ദു റഷീദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍, മൂസ ഫൈസി ആമപ്പോയില്‍, എസ് എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് ആനക്കയം, പരി മാനുപ്പ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
