അലിഗഢ് യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാന്‍സലറുമായി കൂടികാഴ്ച നടത്തി മഅദിന്‍ ഖോജ് സഫര്‍ അംഗങ്ങള്‍
അലീഗഡ്/യുപി: അറിവിലൂടെയുള്ള മൂല്യബോധവും ധാര്‍മ്മിക വികസനവുമാണ് പുരോഗമനപരമായ ഒരു സമൂഹത്തിന്റെ അടിത്തറയെന്നും വിദ്യാഭ്യാസമാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നും അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എ.എം.യു) പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. മുഹമ്മദ് മുഹ്സിന് ഖാന് അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിയുടെ 30-ാം വാര്‍ഷിക ആഘോഷങ്ങളുടെയും ഇന്ത്യാ ഹോളീ ഖുര്‍ആന്‍ അവാര്‍ഡിന്റെയും പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ പര്യടന സംഘവുമായി അലീഗഡ് സര്‍വ്വകലാശാലയില്‍ വെച്ച് നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് കബീര്‍ അല്‍ ബുഖാരി, വൈസ് ക്യാപ്റ്റന്‍ ബഷീര്‍ സഅദി വയനാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വ്വകലാശാലയില്‍ വിവിധ അക്കാദമിക് സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നടത്തിയത്. അലീഗഡ് ക്യാമ്പസിലെത്തിയ ഖോജ് സഫര്‍ സംഘത്തെ എസ്.എസ്.എഫ് അലീഗഡ് യൂനിറ്റ്, അലീഗഡ് യൂനിവേഴ്സിറ്റി മലയാളി അസ്സോസിയേഷന്, സാക്രഡ് നാഷണല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി ഊഷ്മളമായി വരവേറ്റു.
മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷിക പദ്ധതികളും, ഹിഫ്ള്, ഖുര്‍ആനിക ബോധവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇന്ത്യാ ഹോളീ ഖുര്‍ആന്‍ അവാര്‍ഡിന്റെ ലക്ഷ്യങ്ങളും ഖോജ് സഫര്‍ സംഘം പ്രോ. വിസിക്ക് വിശദീകരിച്ചു നല്കി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം എ.എം.യുവിലെ പ്രശസ്തമായ കെ.എ. നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസ് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് സന്ദര്‍ശിക്കുകയും ചെയ്തു. ഖുര്‍ആനിക പഠനങ്ങള്‍, പ്രാചീന കൈയെഴുത്തുപ്രതികളുടെ സംരക്ഷണം, ഗവേഷണ സഹകരണം എന്നിവയെക്കുറിച്ച് അധ്യാപകരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇസ്ലാമിക ബൗദ്ധിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക ഗവേഷണ രീതികളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം.
തുടര്‍ന്ന് അലീഗഡ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലും സംഘം സന്ദര്‍ശനം നടത്തി. ഇസ്ലാമിക് സ്റ്റഡീസിലെ ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍, ഗവേഷണ സഹകരണങ്ങള്‍, ഖുര്‍ആനിക വിഷയങ്ങളിലെ അക്കാദമിക് വികസനം എന്നിവയെക്കുറിച്ച് വകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി. വിവിധ ചര്‍ച്ചകളില്‍ അലീഗഡ് സര്‍വ്വകലാശാലയിലെ പ്രമുഖ അധ്യാപകരും വകുപ്പ് മേധാവികളും പങ്കെടുത്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിയോളജി ചെയര്മാന് പ്രൊഫ. ഡോ. കെ അബ്ദുറഹീം, എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.പി അബ്ദുല്‍ അസീസ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുനീര്‍ അറം കുഴിയന്‍, ഫോറിന് ലാംഗ്വേജസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എം സുബൈര്‍, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സി.വി റഫ്സല്‍ ബാബു, കെ.എ. നിസാമി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാമിദ് മിയാന്‍, ഡോ. ഐജാസ് അഹ്മ്മദ് എന്നിവര്‍ അക്കാദമിക് കൂടിക്കാഴ്ചകളുടെ ഭാഗമായി പങ്കെടുത്തു.
മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷിക പദ്ധതികളും, ഹിഫ്ള്, ഖുര്‍ആനിക ബോധവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇന്ത്യാ ഹോളീ ഖുര്‍ആന്‍ അവാര്‍ഡിന്റെ ലക്ഷ്യങ്ങളും ഖോജ് സഫര്‍ സംഘം പ്രോ. വിസിക്ക് വിശദീകരിച്ചു നല്കി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം എ.എം.യുവിലെ പ്രശസ്തമായ കെ.എ. നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസ് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് സന്ദര്‍ശിക്കുകയും ചെയ്തു. ഖുര്‍ആനിക പഠനങ്ങള്‍, പ്രാചീന കൈയെഴുത്തുപ്രതികളുടെ സംരക്ഷണം, ഗവേഷണ സഹകരണം എന്നിവയെക്കുറിച്ച് അധ്യാപകരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇസ്ലാമിക ബൗദ്ധിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക ഗവേഷണ രീതികളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം.
തുടര്‍ന്ന് അലീഗഡ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലും സംഘം സന്ദര്‍ശനം നടത്തി.
ഇസ്ലാമിക് സ്റ്റഡീസിലെ ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍, ഗവേഷണ സഹകരണങ്ങള്‍, ഖുര്‍ആനിക വിഷയങ്ങളിലെ അക്കാദമിക് വികസനം എന്നിവയെക്കുറിച്ച് വകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി. വിവിധ ചര്‍ച്ചകളില്‍ അലീഗഡ് സര്‍വ്വകലാശാലയിലെ പ്രമുഖ അധ്യാപകരും വകുപ്പ് മേധാവികളും പങ്കെടുത്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിയോളജി ചെയര്മാന് പ്രൊഫ. ഡോ. കെ അബ്ദുറഹീം, എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.പി അബ്ദുല്‍ അസീസ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുനീര്‍ അറം കുഴിയന്‍, ഫോറിന് ലാംഗ്വേജസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എം സുബൈര്‍, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സി.വി റഫ്സല്‍ ബാബു, കെ.എ. നിസാമി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാമിദ് മിയാന്‍, ഡോ. ഐജാസ് അഹ്മ്മദ് എന്നിവര്‍ അക്കാദമിക് കൂടിക്കാഴ്ചകളുടെ ഭാഗമായി പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua