ഖോജ്‌സഫറിന് കശ്മീരില്‍ ഹൃദ്യ സ്വീകരണം
ജമ്മു കശ്മീര്‍/പൂഞ്ച്: മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ പര്യടന സംഘം ജമ്മു കശ്മീരിലെത്തി. സംഘത്തിന് പൂഞ്ച് ഹവേലി മണ്ഡലം എം.എല്‍.എ അജാസ് അഹമ്മദ് ജാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ജമ്മു കശ്മീരിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനെതിരെയുള്ള പൊതുജന ബോധവല്‍ക്കരണവും മുന്‍കരുതലുകളും, സാമുദായിക ഐക്യവും ദേശീയ ഒരുമയും ശക്തിപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക-യുവജന പരിപാടികളുടെ പ്രോത്സാഹനം എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.
ഖോജ് സഫറിന്റെ കാഴ്ചപ്പാടിനെ പ്രശംസിച്ച എം.എല്‍.എ, സംഘത്തിന്റെ ഭാരതപര്യടനത്തിനും മഅ്ദിന്‍ ഹോളീ ഖുര്‍ആന്‍ അവാര്‍ഡ് സംരംഭത്തിനും സര്‍വ്വവിധ വിജയങ്ങളും ആശംസിച്ചു.
ഖോജ് സഫര്‍ ക്യാപ്റ്റന്‍ ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു.
പൂഞ്ച് യാസീന്‍ ജാമിഅ മസ്ജിദ് ഇമാമും ഖത്വീബുമായ ഹാഫിസ് മുഹമ്മദ് ആരിഫ് ഗനായ്, യെസ് ഇന്ത്യ ഫൗണ്ടേഷന്‍ പൂഞ്ച് സോണല്‍ മാനേജര്‍ പി നിസാര്‍,
യെസ് ഇന്ത്യ ഫൗണ്ടേഷന്‍ ഫിനാന്‍സ് ഹെഡ് അബ്ദുല്‍ അസീസ്, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാഫി ഫാളിലി, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, ഇന്ത്യ കോര്‍ഡിനേറ്റര്‍ ഹാഫിള് മുഹമ്മദ് നസീം അദനി, ഖോജ് സഫര്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വാലിഹ് ഫൈസാനി,
പൂഞ്ച് റസാഉല്‍ ഉലൂം ഇസ്ലാമിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹീം സഖാഫി സംബന്ധിച്ചു.
തുടര്‍ന്ന് ജമ്മുകശ്മീരിലെ വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന മഅ്ദിന്‍ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ അലുംനിമീറ്റും സംഘടിപ്പിച്ചു. സൗഹൃദവും അറിവും പാരമ്പര്യവും പങ്കുവെച്ച ചടങ്ങില്‍ ഖോജ് സഫര്‍ പ്രതിനിധികളും അലുംനി ഭാരവാഹികളും സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള പഠന ഗവേഷണ യാത്രയുടെ ഭാഗമായി വരും ദിവസങ്ങളിലും കശ്മീരിലെ പ്രധാന ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
