സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

മേല്‍മുറി: മഅദിന്‍ പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവിധ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ ഇന്‍വെസ്റ്റിറ്റുവര്‍ സെറിമണി സബ് കലക്ടര്‍ ദിലീപ് കയനിക്കര ഐഎഎസ് ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹദ് വിടി (സ്‌കൂള്‍ ലീഡര്‍), മുഹമ്മദ് റോസിന്‍ (ഡെപ്യൂട്ടി ലീഡര്‍), ജാലിബ ലിലു (ഹെഡ് ഗേള്‍), മുഹമ്മദ് റസ്വിന്‍ (ജനറല്‍ ക്യാപ്റ്റന്‍), മിസ്ബ ഫാത്തിമ (ആര്‍ട്സ് സെക്രട്ടറി) എന്നിവര്‍ക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനാധിപത്യ മൂല്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പല്‍ സൈതലവി ക്കോയ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹിമാന്‍, അബു താഹിര്‍ അദനി, അബ്ബാസ് സഖാഫി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ലോഞ്ചിംഗ് നടന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു കൊണ്ടും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുമാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ എം അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.

Leave A Comment