സി.ബി.എസ്.ഇ സ്കൂള്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിശീലനം
മലപ്പുറം: കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ ഓഫീസ് ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം മഅദിന്‍ പബ്ലിക് സ്കൂളില്‍ നടന്ന പരിശീലനം കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ടി.എം പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയല്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.
സ്ഥാപനങ്ങളില്‍ മികച്ച സേവനം ലഭ്യമാകുന്നതിനെ സംബന്ധിച്ചും, ഇ.പി.എഫ്, ഇ.എസ്.ഐ, ജിഎസ് ടി, ഗ്രാറ്റിവിറ്റി തുടങ്ങിയവയില്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും പുതുതായി കൊണ്ടുവന്ന മാറ്റങ്ങളെയും മറ്റും സംബന്ധിച്ച് യഥാക്രമം ഇന്റര്‍നാഷണല്‍ ട്രെയ്നറും ലൈഫ് സ്കില്‍ ഫെസിലിറ്റേറ്റേറ്ററുമായ നിഷാദ് പട്ടായില്‍, പ്രമുഖ ടാക്സ് പ്രാക്ടീഷറും, ഓഡിറ്ററുമായ അഡ്വക്കേറ്റ് പി. മുകുന്ദന്, ജദീഷ് ബോബി(ടാക്സ് പ്രാക്ടീഷണര്‍ മുകുന്ദന് അസോസിയേറ്റ്സ്) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.മാനേജ്മെന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറിമാരായ വികബീര്,കെ. അബ്ദു റഹ്മാന്, അബ്ദു റഊഫ്, സൈദലവി സഅദി, മഅദിന്‍ അക്കാഡമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മഅദിന്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, വി. മൊയ്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ അഫിലിയേറ്റഡ് സിബി എസ് ഇ സ്കൂളുകളില്‍ നിന്ന് ജീവനക്കാര്‍ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
