ഓപ്പറേഷൻ തൂഫാൻ: മഅ്ദിൻ മിംഹാറിൽ 50 പേർക്ക് സൗജന്യ ലഹരിമുക്തി ചികിത്സ
മലപ്പുറം: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി മഅ്ദിൻ അക്കാദമി. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന 50 പേർക്ക് മഅ്ദിൻ മെന്റൽ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (MIMHAR) വഴി സൗജന്യ ചികിത്സയും പുനരധിവാസവും ലഭ്യമാക്കും.
മഅ്ദിൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ മാതാവ് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനാണ് അദ്ദേഹം ക്യാമ്പസിലെത്തിയത്.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
- 50 പേർക്ക് പൂർണ്ണ സൗജന്യ ചികിത്സ: മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിക്കുന്ന 50 നിർധനരായ ലഹരിബാധിതർക്ക് മിംഹാർ (MIMHAR) വഴി സൗജന്യ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കും.
- തൂഫാൻ വാരിയർ ആദരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മഅ്ദിൻ അക്കാദമിയുടെ സജീവ പങ്കാളിത്തം മുൻനിർത്തി ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങൾക്ക് ‘തൂഫാൻ വാരിയർ’ ബാഡ്ജ് അണിയിച്ച് ആദരിച്ചു.
- വർണ്ണാഭമായ സ്വീകരണം: ക്യാമ്പസിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) സല്യൂട്ടും, ‘തൂഫാൻ’ എന്ന അക്ഷരമാതൃകയിൽ വിദ്യാർത്ഥികൾ അണിനിരന്നതും ശ്രദ്ധേയമായി.
- ശക്തമായ കൂട്ടുകെട്ട്: ലഹരിമുക്ത സമൂഹ സൃഷ്ടിക്കായി മഅ്ദിൻ അക്കാദമിയും ഓപ്പറേഷൻ തൂഫാൻ ദൗത്യവും കൈകോർത്തു പ്രവർത്തിക്കാൻ ചടങ്ങിൽ ധാരണയായി.

“മഅ്ദിൻ അക്കാദമിയുടെയും ഖലീലുൽ ബുഖാരി തങ്ങളുടെയും വളർച്ച അതിശയിപ്പിക്കുന്നതാണ്. സമൂഹത്തിന് വെളിച്ചം നൽകുന്ന പണ്ഡിതരെ വളർത്തിയെടുക്കാൻ കഴിഞ്ഞത് തങ്ങളുടെ മാതാവിന്റെ സൗഭാഗ്യമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മഅ്ദിന്റെ സേവനം മാതൃകാപരമാണ്.”
— രമേശ് ചെന്നിത്തല
“സമൂഹത്തെ ബാധിച്ച ലഹരി എന്ന വിപത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ കേരളീയർക്ക് എന്നും അഭിമാനമാണ്. ഓപ്പറേഷൻ തൂഫാൻ പദ്ധതി ലോകത്തിന് തന്നെ മികച്ച മാതൃകയാണ്.”
— സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി (മഅ്ദിൻ അക്കാദമി ചെയർമാൻ

ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ
മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാൻ അൽ ബുഖാരി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, വി.എസ്. ജോയ് എം.എൽ.എ, പി.ടി. അജയമോഹൻ, ഗ്ലോബൽ റിലേഷൻസ് ഡയറക്ടർ ഉമർ മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
