മഅദിന്‍ അക്കാദമി 29-ാം പിറവി ദിനം; ഇരുപത്തിയൊമ്പതിനായിരം വീടുകളില്‍ ‘മഅദിന്‍ മരം’

Published On: June 6, 2026Tags: ,

മലപ്പുറം:അറിവ് -ആത്മീയം -അലിവ് പ്രകാശമാനമായ പ്രയാണം എന്ന ശീര്‍ഷകത്തില്‍ മഅദിന്‍ അക്കാദമിയുടെ 29-ാം പിറവി ദിനത്തിന്റെ ഭാഗമായി 29000 വീടുകളില്‍ ‘മഅദിന്‍ മരം’ എന്ന പേരില്‍ വൃക്ഷത്തൈകള്‍ നടും.1997 ജൂണ്‍ 6 ന് തുടക്കം കുറിച്ച മഅദിന്‍ അക്കാദമിയില്‍ ഇന്ന് 55 സ്ഥാപനങ്ങളിലായി 33000 ല്‍ പരം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. മഅദിന്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ‘മഅദിന്‍ മരം’ പദ്ധതിയില്‍ പങ്കാളികളാകും.വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. പരിസ്ഥിതി അവബോധവും സുസ്ഥിരതയും വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പിറവി ദിനത്തില്‍ മഅദിന്‍ അക്കാദമി ഇത്തരമൊരു ഉദ്യമം നടത്തുന്നത്. മികച്ച കൃഷിയിടമൊരുക്കുന്ന ആയിരം പേര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

പരിപാടിയില്‍ മഅദിന്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി,അക്കാദമിക് ഡയറക്ട്ടര്‍ നൗഫല്‍ കോടൂര്‍ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവി ക്കോയ, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ ആമീന്‍,പബ്ലിക് സ്‌കൂള്‍ മാനേജര്‍ അബ്ദു റഹ്‌മാന്‍, വാല്യൂ എഡ്യൂക്കേഷന്‍ ഹെഡ് അബ്ബാസ് സഖാഫി പ്രസംഗിച്ചു.

മഅദിന്‍ പിറവി ദിനത്തിന്റെ ഭാഗമായി വിവിധ ക്യാമ്പസുകളില്‍ പതാക ഉയര്‍ത്തല്‍, സന്ദേശ പ്രഭാഷണം, മധുര വിതരണം എന്നിവ നടന്നു.മഅദിന്‍ അക്കാദമിയിലെ സേവന മേഖലയില്‍ 29 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. വിവിധ ആശുപത്രികള്‍, സാന്ത്വനം സദനം എന്നിവിടങ്ങളില്‍ ഭക്ഷണ വിതരണവും നടത്തി.സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, എം ദുല്‍ഫുഖാറലി സഖാഫി,ശഫീഖ് മിസ്ബാഹി പാതിരിക്കോട്, കെ ടി അബ്ദുസ്സമദ് സഖാഫി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, അബ്ദുല്ല അമാനി പെരുമുഖം എന്നിവര്‍ നേതൃത്വം നല്‍കി.