ജാമിഅത്തുല്‍ ഹിന്ദ് ഏകജാലകം; മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക്

Published On: April 19, 2026Tags: ,

മലപ്പുറം: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴിലുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന് സ്വലാത്ത്നഗര്‍ മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ്ഡെസ്‌ക് ആരംഭിച്ചു.പ്ലസ് വണ്‍ മുതല്‍ പി എച്ച് ഡി വരെയും എട്ടാം ക്ലാസ് മുതല്‍ പി എച്ച് ഡി വരെയുള്ള രണ്ട് സ്ട്രീമിലേക്കാണ് ഏക ജാലകം വഴി പ്രവേശനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാകും.

മഅദിന്‍ അക്കാദമി ദഅവാ കേളേജില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലേക്കും വിവിധ ഓഫ് ക്യാമ്പസുകളില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവയിലേക്കും ഹിഫ്ള് പൂര്‍ത്തിയായവര്‍ക്ക് മഅദിന്‍ ഹിഫ്ള് ദഅവ, സുഫ്ഫ ക്യാമ്പസ് എന്നിവയില്‍ പ്ലസ് വണ്‍ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലേക്കും മോഡല്‍ അക്കാദമി, വിവിധ ഓഫ് ക്യാമ്പസുകള്‍ എന്നിവയില്‍ എട്ടാം ക്ലാസിലേക്കുമാണ് സൗജന്യമായി പ്രവേശനം നല്‍കുന്നത്. ഈ മാസം 26 വരെ അപേക്ഷിക്കാം. മെയ് 2ന് ജെ-സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം.  www.jamiathulhind.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം സമസ്ത സെക്രട്ടറി  സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി  നിര്‍വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹിം ബാഖവി, സിറാജുദ്ധീന്‍ അഹ്‌സനി കൊല്ലം, അബ്ദുസ്സലാം മുസ് ലിയാര്‍ കൊല്ലം, അബ്ദുല്ല അമാനി പെരുമുഖം, അബ്ദുല്‍ഗഫൂര്‍ സഅദി മേല്‍മുറി, അസ്ലം അഹ്സനി ,  ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു. ദഅവാ കോളേജ് സംബന്ധമായ വിവരങ്ങള്‍ക്ക് : 86064 37431, 96336 02077,  ഹിഫ്‌ള് ദഅവ സംബന്ധമായ വിവരങ്ങള്‍ക്ക് :99473 52006.