മങ്കടയില്‍ മിന്നലേറ്റ് മരിച്ച യുവാക്കളുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്കി ഖലീലുല്‍ ബുഖാരി തങ്ങള്‍
മങ്കട : മങ്കടയില്‍ ഇന്നലെ മിന്നലേറ്റ് മരിച്ച വെള്ളില അന്‍സാറാബാദ് സ്വദേശികളായ കെ പി ബഹാസ്, റഹീസ് , സിയാദ്, ഫഹദ് എന്നിവരുടെ ജനാസ നിസ്കാരത്തിനും പ്രാര്‍ഥനക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. വെള്ളില ടസ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നിസ്കാരത്തില്‍ നൂറു കണക്കിന് ആളുകള്‍ സംബന്ധിച്ചു.
സയ്യിദ് ശഫീഖ് അല്‍ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളായ എന്‍ എം സ്വാദിഖ് സഖാഫി, കെ പി ജമാല്‍ കരുളായി,എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ അനസ് അമാനി ,ജാബിര്‍ കാന്തപുരം എന്നിവര്‍ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
