മഅ്ദിൻ ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം;
സിലിഗുരി: മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ബംഗാൾ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം. ബഗ്ഡോഗ്ര എയർപോർട്ടിലെത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. വെസ്റ്റ് ബംഗാൾ മൈനോറിറ്റി സെക്രട്ടറി റഫീഖുൽ ഇസ്ലാം, എസ് എസ് എഫ് നാഷണൽ ലീഡറും തൈ്വബ ഗാർഡൻ ഡയറക്ടറുമായ സുഹൈറുദ്ധീൻ നൂറാനി എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് സിലിഗുരിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ ചോപ്ര, ഗുഞ്ചാരിയ, ബിസ്രീത്, ഭഗവാൻപൂർ, നൂരിപൂർ ചൗക്, രാഖോപൂർ എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണ സമ്മേളനങ്ങൾ നടന്നു.

ന്യൂനപക്ഷ ഭീതിയകറ്റണം: ഖലീലുൽ ബുഖാരി തങ്ങൾ
വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കവെ, എസ് ഐ ആറുമായി ബന്ധപ്പെട്ട് ബംഗാളടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാൻ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ഖലീലുൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്തെ മത-ജാതി ഭേദമന്യേ എല്ലാ മനുഷ്യരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കാനും ഉറപ്പുവരുത്താനും അധികൃതർ തയ്യാറാകണം. ബംഗാളിന്റെ സാമൂഹിക, വിദ്യാഭ്യാസ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും സന്ദർശനത്തിലുടനീളം പ്രമേയമായി.
യാത്രയുടെ ഭാഗമായി വെസ്റ്റ് ബംഗാൾ മുൻ ന്യൂനപക്ഷക്ഷേമ മന്ത്രി ഗുലാം റബ്ബാനിയുമായി തങ്ങൾ കൂടിക്കാഴ്ച നടത്തി.
രണ്ടാം ദിനം: തൈബ ക്യാമ്പസ് ഉദ്ഘാടനവും ബിഷാറ കോണ്ഫറൻസും
പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ സ്ഥിതി ചെയ്യുന്ന തൈബ ക്യാമ്പസുകൾ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ സന്ദർശിക്കും. ഇവിടെ സജ്ജമാക്കിയ പബ്ലിക് സ്കൂളിന്റെയും റൂട്ടെഡ് ക്യാമ്പിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
തുടർന്ന് തൈബ ഗാർഡനു കീഴിൽ പ്രവർത്തിക്കുന്ന ആയിരത്തോളം മദ്രസ്സകളുടെ കൂട്ടായ്മയായ ‘തൈബ മോറൽ അക്കാദമി’യുടെ ‘ബിഷാറ ആനുവൽ കോണ്ഫറൻസി’ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.
സ്വീകരണ പരിപാടികളിലും സന്ദർശനത്തിലും കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, സയ്യിദ് അബ്ദുൽ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുൽ ഖമർ സഖാഫി, ഡോ. സുബൈർ അംജദി (അസി. പ്രൊഫസർ – അലിഗഡ് സർവകലാശാല), മുഷ്താഖ് അസ്ഹരി (ചീഫ്, മോറൽ അക്കാദമി), ഷമായിൽ സുഹ്രി (കോർഡിനേറ്റർ, മോറൽ അക്കാദമി), അജ്മൽ ലിഫാഹ് (എജ്യു. ഓഫീസർ), അലി നൂറാനി, സുഹൈറുദ്ധീൻ നൂറാനി, സയ്യിദ് മുർതളാ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അഷ്റഫ് സഖാഫി പൂപ്പലം, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്റാഹീം സഖാഫി, മുബശ്ശിർ മുഈനി കൽക്കത്ത, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഉമർ പൂമോൻ, മഹ്മൂദ് ഹാജി കൂത്തുപറമ്പ്, എഞ്ചിനീയർ അബ്ദുൽ വഹാബ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
