മഅ്ദിൻ പബ്ലിക് സ്കൂളിൽ ‘റോബോക്വിസ്റ്റ്’ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു
മേൽമുറി: പുതിയ കാലത്തിന്റെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി മഅ്ദിൻ പബ്ലിക് സ്കൂൾ ഐ.ടി ആൻഡ് റോബോട്ടിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘റോബോക്വിസ്റ്റ്’ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. റിൻഷ റഫീഖ് നിർവ്വഹിച്ചു.
നൂതന സാങ്കേതികവിദ്യകളെ നെഞ്ചേറ്റാനും പുതിയ കാലത്തോട് സർഗ്ഗാത്മകമായി സംവദിക്കാനും വിദ്യാർത്ഥികളെ പാകപ്പെടുത്തുന്നതിൽ മഅ്ദിൻ പബ്ലിക് സ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികൾ സ്വയം വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന റോബോട്ടിക് പ്രോജക്റ്റുകൾ, ഓട്ടോമേഷൻ മോഡലുകൾ, കോഡിംഗ് & എ.ഐ (Artificial Intelligence) അവതരണങ്ങൾ, ഐ.ടി എക്സിബിഷനുകൾ എന്നിവ എക്സ്പോയിൽ ശ്രദ്ധേയമായി. കമ്പ്യൂട്ടർ സയൻസ് എക്സ്പോയിലെ സ്റ്റിൽ മോഡലുകളും വിവിധ റോബോട്ടിക് പരീക്ഷണങ്ങളും സന്ദർശകർക്ക് നവ്യാനുഭവമായി.
ചടങ്ങിൽ മഅ്ദിൻ ഗ്ലോബൽ റിലേഷൻ മാനേജർ ഉമർ മേൽമുറി, പ്രിൻസിപ്പൽ സൈദലവി കോയ, അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, മാനേജർ അബ്ദുറഹ്മാൻ, ഐ.ടി ഡിപ്പാർട്ട്മെന്റ് ഹെഡ് റൈഹാനത്ത്, ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
