മുപ്പതാം വാര്‍ഷികോപഹാരം; നൂറ് കണക്കിന് സാദാത്തുക്കളുടെ നേതൃത്വത്തില്‍ മഅദിന്‍ ദാറുല്‍ ബതൂലിന് ശിലപാകി
മലപ്പുറം: തങ്ങൾ കുടുംബത്തിലെ പെൺകുട്ടികളുടെ സമഗ്ര മുന്നേറ്റവും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമാക്കി മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന 25 കോടി രൂപയുടെ ബൃഹത് പദ്ധതിയായ ‘ദാറുൽ ബത്വൂൽ’ വിദ്യാഭ്യാസ സമുച്ചയത്തിന് ശിലപാകി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നൂറുകണക്കിന് സാദാത്തുക്കളുടെ സാന്നിധ്യത്തിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ചു.
1997-ൽ സ്ഥാപിതമായ മഅ്ദിൻ അക്കാദമിയുടെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ മുന്നോടിയായുള്ള മികച്ച ഉപഹാരമായി ദാറുൽ ബത്വൂൽ സമൂഹത്തിന് സമർപ്പിക്കുമെന്ന് സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ പ്രഖ്യാപിച്ചു.
ശ്രീലങ്കൻ മുൻ മന്ത്രിയും എം.പിയുമായ മൗലാനാ സയ്യിദ് അലി സാഹിർ, ബ്രിട്ടനിൽ നിന്നുള്ള മൗലാനാ സയ്യിദ് അഹ്മദ് സാഹിർ, ശ്രീലങ്കയിലെ സയ്യിദ് ഷുഹൈബ് മൗലാനാ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി പ്രമുഖ സാദാത്തുക്കളും സാംസ്കാരിക നായകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘സാദാത്ത് അപ്ഡേറ്റ്സ്’ കർണാടക അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തികാർ പ്രകാശനം ചെയ്തു.
10 പദ്ധതിയടങ്ങുന്ന ആധുനിക എജ്യൂക്കേഷണൽ കോംപ്ലക്സ്
മഅ്ദിൻ എജ്യൂപാർക്കിലെ 10 ഏക്കർ വിസ്തൃതമായ കാമ്പസിലാണ് ദാറുൽ ബത്വൂൽ സമുച്ചയം ഉയരുന്നത്. എട്ടാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ (PG) തലം വരെ ഹോസ്റ്റൽ സൗകര്യത്തോടെ പൂർണമായും സൗജന്യ പഠനത്തിന് ഇവിടെ അവസരമൊരുക്കും.
പ്രധാന ആകർഷണങ്ങളും പദ്ധതികളും:
- ശരീഅ സ്ക്വയർ
- സയ്യിദ് എഡ്യുക്കേഷണൽ അഡ്വാൻസ്മെന്റ് മിഷൻ
- ഹെറിറ്റേജ് ആൻഡ് ഖബീല റിസർച്ച് ഫൗണ്ടേഷൻ
- സാദാത്ത് ഫാമിലി സർക്യൂട്ട്
- മൊബൈൽ കൗൺസിലിംഗ്
- ഹയർ സ്റ്റഡീസ് ബ്രിഡ്ജ് സ്കൂൾ
മലപ്പുറം, മഞ്ചേരി പരിസര പ്രദേശങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും പി.എച്ച്.ഡി, പി.ജി, ഡിഗ്രി, ഹയർസെക്കണ്ടറി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന തങ്ങൾ കുടുംബത്തിലെ പെൺകുട്ടികൾക്കും കാമ്പസിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കും.
അഹ്ലുബൈത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാനാണ് മഅ്ദിൻ അക്കാദമിക്ക് കീഴിൽ ഇത്തരത്തിലുള്ള ബൃഹത് പദ്ധതികൾ ആവിഷ്കരിച്ചു വരുന്നത്. തങ്ങൾ കുടുംബത്തിലെ ആൺകുട്ടികൾക്കായി നിലവിൽ കേരളത്തിൽ നാലും ശ്രീലങ്കയിൽ ഒന്നും സാദാത്ത് അക്കാദമികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ്, സാദാത്ത് കുടുംബങ്ങളുടെ സംഗമമായ ‘മുൽതഖൽ അശ്റാഫ്’ എന്നിവയും മഅ്ദിൻ അക്കാദമി സംഘടിപ്പിച്ചു വരുന്നു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
