മേൽമുറി മഅ്ദിൻ പബ്ലിക് സ്കൂളിൽ ഡിജിറ്റൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും പ്രൗഢമായി നടന്നു
മലപ്പുറം: വിദ്യാർത്ഥികളിൽ നേതൃപാടവം വളർത്തുന്നതിനും ജനാധിപത്യ അവബോധം സൃഷ്ടിക്കുന്നതിനുമായി മേൽമുറി മഅ്ദിൻ പബ്ലിക് സ്കൂളിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രക്രിയക്കും സത്യപ്രതിജ്ഞാ ചടങ്ങിനും വിദ്യാർത്ഥികളിൽ നിന്നും വലിയ പങ്കാളിത്തമാണ് ലഭിച്ചത്.
മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബിജു രാജ് പി. സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ ചെറുപ്പത്തിലേ ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.
മഅ്ദിൻ അക്കാദമി ഡയറക്ടർ നൗഫൽ കോഡൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ സയ്യിദ് നൂറുൽ അമീൻ സ്വാഗതം ആശംസിച്ചു.
പുതിയ സ്കൂൾ പാർലമെന്റ് ഭാരവാഹികൾ
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബിജു രാജ് പി. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു:
-
സ്കൂൾ ലീഡർ: മുഹമ്മദ് സിയാദ് സി. കെ.
-
ഹെഡ് ഗേൾ: ഫാത്തിമ ഹിസ്സ പി. കെ.
-
ഡെപ്യൂട്ടി ലീഡർ: മുഹമ്മദ് ഷഹബാസ് അമൻ
-
ജനറൽ ക്യാപ്റ്റൻ: അൽ അമീൻ ടി. പി.
-
ആർട്സ് സെക്രട്ടറി: മനാൾ തറയിൽ
ചടങ്ങിൽ ഉമർ മേൽമുറി, അബ്ദുറഹിമാൻ, അബൂ താഹിർ അദനി, അബ്ബാസ് സഖാഫി, എം. അബ്ദുൽ ബാരി, കെ. വിനോദ് എന്നിവർ സംസാരിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
