മഅ്ദിൻ ഗ്ലോബൽ എൻ.ആർ.ഐ ഫാമിലി സമ്മിറ്റ് പ്രൗഢമായി
മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ കീഴിൽ സംഘടിപ്പിച്ച ഗ്ലോബൽ എൻ.ആർ.ഐ ഫാമിലി സമ്മിറ്റ് പ്രൗഢമായി നടന്നു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ചടങ്ങിൽ മുഖ്യസന്ദേശം നൽകി.
“ലോകത്ത് അതിദ്രുതഗതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കി ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ പ്രവാസികൾ മുന്നേറണം. പാരമ്പര്യ രീതികളും സമ്പ്രദായങ്ങളും അപ്രസക്തമാകുന്ന തരത്തിലുള്ള പുതിയ അപ്ഡേഷനുകളോട് പുറംതിരിഞ്ഞു നിൽക്കാതെ സൃഷ്ടിപരമായി പ്രതികരിക്കാനും അവയെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താനും സാധിക്കണം” – ഖലീൽ ബുഖാരി തങ്ങൾ ഓർമ്മിപ്പിച്ചു.
വൈവിധ്യമാർന്ന പഠന സെഷനുകൾ
സമ്മിറ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ സെഷനുകൾ സംഘടിപ്പിച്ചു. പാരന്റിംഗ്, ഫാമിലി ബോണ്ടിംഗ്, കരിയർ ഗൈഡൻസ്, സോഷ്യൽ മീഡിയ, ആരോഗ്യ സംരക്ഷണം തുടങ്ങി പ്രവാസി കുടുംബങ്ങൾക്ക് അത്യാവശ്യമായ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിച്ച ചർച്ചകളും ക്രാഷ് ക്ലാസുകളും നടന്നു.
ഐ.സി.എഫ് യു.എ.ഇ നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് കുവൈത്ത് നാഷണൽ ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങൾ പൊൻമുണ്ടം, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ, ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി വാഴയൂർ, ഐ.സി.എഫ് സൗദി നാഷണൽ പ്രസിഡന്റ് റഷീദ് സഖാഫി മുക്കം, സൗദി നാഷണൽ സെക്രട്ടറിമാരായ അഷ്റഫലി എം.കെ., ലുഖ്മാൻ പാഴൂർ, മഅ്ദിൻ ബഹ്റൈൻ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് ലത്വീഫി വരവൂർ, കെ.എം.സി.എ കാലിഫോർണിയ പ്രസിഡന്റ് മുഹമ്മദ് സിർജാദ്, മഅ്ദിൻ ഗ്ലോബൽ റിലേഷൻസ് ചെയർമാൻ ഉമർ മേൽമുറി, ഡോ. അബ്ബാസ് പനക്കൽ, നൗഫൽ കോഡൂർ, ശക്കീർ സഖാഫി കോട്ടുമല, ജഅ്ഫർ സഖാഫി പഴമള്ളൂർ, സ്വബാഹ് അദനി തൃശൂർ, ഹസൻ സഖാഫി വേങ്ങര എന്നിവർ സംബന്ധിച്ചു
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
