സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 ഫുട്ബോള്‍: മഅ്ദിന്‍ പബ്ലിക് സ്കൂളിന് ചരിത്രവിജയം; നാഷണൽ ലെവലിലേക്ക് യോഗ്യത
മേൽമുറി: സംസ്ഥാന സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 ഫുട്ബോള്‍ ടൂര്‍ണമെന്റ് അണ്ടര്‍ 14 വിഭാഗത്തില്‍ മേൽമുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് ഉജ്ജ്വല വിജയം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആറ്റൂര്‍ അറഫാ ഇംഗ്ലീഷ് സ്‌കൂളിനെ 5-4 ന് തകർത്താണ് മഅ്ദിൻ കിരീടമണിഞ്ഞത്.
ഈ മിന്നുന്ന വിജയത്തോടെ വരുന്ന സെപ്തംബറില്‍ ഭോപ്പാലില്‍ നടക്കുന്ന നാഷണല്‍ ലെവല്‍ സി.ബി.എസ്.ഇ ഫുട്ബോൾ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവ്വ യോഗ്യതയും മഅ്ദിൻ പബ്ലിക് സ്കൂൾ സ്വന്തമാക്കി.
സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേരുയർത്തിയ ചാമ്പ്യന്മാർക്ക് മഅ്ദിന്‍ ക്യാമ്പസിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. മഅ്ദിൻ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ അബ്ദുറഹ്‌മാന്‍ ചെമ്മങ്കടവ്, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍ എന്നിവർ കളിക്കാരെയും പരിശീലകരെയും അഭിനന്ദിച്ച് സംസാരിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
