എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ മികച്ച വിജയ തിളക്കവുമായി മഅ്ദിൻ വിദ്യാർത്ഥികൾ; മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

Published On: May 14, 2025Tags: , ,

സ്വലാത്ത് നഗർ: സംസ്ഥാന എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയവുമായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ. പരീക്ഷയെഴുതിയ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിന് അഭിമാനമായി മാറിയത്.

ധാർമിക വിജ്ഞാനവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് നൽകുന്ന മഅ്ദിൻ വിദ്യാഭ്യാസ മാതൃകയുടെ മികച്ച ഉദാഹരണമാണ് പരീക്ഷാ ഫലത്തിലെ ഈ ഉജ്ജ്വല നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അഭിനന്ദിച്ചു.

തുടർ പഠനത്തിലും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വിജയികൾക്കായി മഅ്ദിൻ കാമ്പസിൽ പ്രത്യേക അനുമോദന സംഗമവും സംഘടിപ്പിച്ചു.