‘തവസ്യ’ മഅ്ദിൻ ആർട്‌സ് ആന്റ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

മേൽമുറി: മഅ്ദിൻ ആർട്‌സ് ആന്റ് സയൻസ് കോളേജ് പുതിയ അധ്യയന വർഷത്തെ കോളേജ് യൂണിയൻ ‘തവസ്യ’യുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവ്വഹിച്ചു. ക്യാമ്പസുകൾ സർഗ്ഗാത്മകതയുടെയും ആശയ സംവാദങ്ങളുടെയും കേന്ദ്രങ്ങളാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അബ്ദുൽ ജബ്ബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഹംസ സി.കെ, സ്റ്റാഫ് അഡ്വൈസർ ബഷീർ ഒ, ഐ.ക്യു.എ.സി (IQAC) കോഓർഡിനേറ്റർ തജ്മൽ ഹുസൈൻ, വിവിധ വകുപ്പ് മേധാവികളായ പ്രദീപ് പി, രമ്യ ടി.ടി, റഫീഖ സി.ടി, അസ്മ ഉരുണിയൻ, കോളേജ് യു.യു.സി ഫാത്തിമ നഹീദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂണിയൻ ചെയർമാൻ മുഹമ്മദ് അബ്‌റാർ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഫാത്തിമ നിഷ സി.ടി നന്ദിയും രേഖപ്പെടുത്തി.