സമാധാന സന്ദേശമുണർത്തി ബദർ കിസ്സ പാടിപ്പറയൽ
മഅ്ദിൻ അക്കാദമിയും ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്തമായി, ലോകസമാധാന സന്ദേശം ഉയർത്തിപ്പിടിച്ച് മഅ്ദിൻ അക്കാദമിയിൽ സംഘടിപ്പിച്ച 12 മണിക്കൂർ നീണ്ടുനിന്ന ‘ബദർ കിസ്സ’ പാടിപ്പറയൽ ശ്രദ്ധേയമായി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടന്ന പരിപാടിയിൽ, യുദ്ധങ്ങൾക്കെതിരായ ഉണർത്തുപാട്ടും ആഗോള സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരുന്നു. പതിനാറോളം ഗായകരും കാതികരും നേതൃത്വം നൽകിയ ഈ ചടങ്ങിൽ സാംസ്കാരിക-ആത്മീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു, വിശ്വാസികളുടെ മനസ്സിൽ വലിയ ആത്മീയ അനുഭൂതിയാണ് ഈ സംഗമം സമ്മാനിച്ചത്.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
