ദി നെക്സ്റ്റ്: കർണാടക എസ്.വൈ.എസ് ത്രിദിന നേതൃത്വ ക്യാമ്പിന് മഅ്ദിനിൽ തുടക്കമായി
മലപ്പുറം: കർണാടക സംസ്ഥാന സുന്നീ യുവജന സംഘം (SYS) സംഘടിപ്പിക്കുന്ന ‘ദി നെക്സ്റ്റ്’ സമഗ്ര നേതൃത്വ പരിശീലന ക്യാമ്പിന് മലപ്പുറം മഅ്ദിൻ എജ്യുപാർക്കിൽ തുടക്കമായി. ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട യുവ നേതാക്കളാണ് പങ്കെടുക്കുന്നത്.വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്‌റുസ്സദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച നടക്കുന്ന ആത്മീയ മജ്‌ലിസിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകും. സംഘടന, സാമൂഹിക ക്ഷേമം, വ്യക്തിത്വ വികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ പ്രഭാഷകരും വിദഗ്ധരും പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകും.ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമാ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമാപന സന്ദേശം നൽകും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
