Sayyid Ibrahimul Khaleel Al-Bukhari, Chairman of Ma’din Academy, inaugurates the I‘tikaf gathering held at Ma’din Grand Masjid during the last ten days of Ramadan.

റമസാന്‍ അവസാന പത്തിലെ ഇഅ്തികാഫ് സംഗമത്തിന് മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ തുടക്കമായി.

Last Updated: March 14, 2026By

വിശുദ്ധ റമളാന്‍ അവസാന പത്തിലേക്ക് കടന്നതോടെ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ദശദിന ഇഅ്തികാഫ് സംഗമങ്ങള്‍ക്ക് തുടക്കമായി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമസാനിലെ അവസാന പത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ജീവിതത്തില്‍ വന്ന വീഴ്ചകളെ തിരുത്തി ശുദ്ധീകരിച്ച ഹൃദയത്തിനുടമകളായി തീരുന്നതിനാണ് ഇത്തരം അസുലഭ മുഹൂര്‍ത്തങ്ങള്‍ പ്രപഞ്ച നാഥന്‍ സംവിധാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി ഇബ്‌റാഹിം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലി അക്ബര്‍ സഖാഫി കടലുണ്ടി നഗരം എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി വിശ്വാസികളാണ് മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇഅ്തികാഫിനെത്തിയിട്ടള്ളത്. ഖുര്‍ആന്‍ പാരായണം, ഹദീസ് പഠനം, കര്‍മശാസ്ത്ര പഠനം, ചരിത്ര പഠനം, സ്വലാത്ത്, വിവിധ ആരാധനാ കര്‍മങ്ങള്‍ തുടങ്ങി പ്രഭാതം മുതല്‍ അര്‍ധരാത്രി വരെ നീളുന്ന കൃത്യമായ ഷെഡ്യൂള്‍ പ്രകാരമാണ് ഇഅ്തികാഫ് സംഗമം നടക്കുന്നത്. നോമ്പുതുറ, അത്താഴ, മുത്താഴ സൗകര്യം, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇഅ്തികാഫിനെത്തിയ വിശ്വാസികളുടെ സേവനത്തിനായി വളണ്ടിയര്‍ സംവിധാനവുമുണ്ട്. തറാവീഹ് നിസ്‌കാരത്തിന് ഹാഫിള് നഈം അദനിയാണ് നേതൃത്വം നല്‍കുന്നത്.

മൂന്ന് ദിവസംകൊണ്ട് ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്യുന്ന തറാവീഹ് നിസ്‌കാരത്തിന് ഹാഫിള് മുഹ്‌യുദ്ധീന്‍ കുട്ടി അദനി നേതൃത്വം നല്‍കുന്നു. റമളാന്‍ 21-ാം രാവായ ഇന്നലെ ഇഅ്തികാഫിനും വിവിധ ആരാധനാ കര്‍മങ്ങള്‍ക്കുമായി ഒട്ടേറെ വിശ്വാസികള്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെത്തി.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment