സി.ബി.എസ്.ഇ ജില്ലാ ഫുട്ബോൾ: മഅ്ദിൻ പബ്ലിക് സ്കൂളിന് കിരീടം
മലപ്പുറം: സി.ബി.എസ്.ഇ മലപ്പുറം ജില്ലാ അണ്ടർ 17 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂൾ ജേതാക്കളായി. മോങ്ങം ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തിരൂർ എം.ഇ.എസ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് മഅ്ദിൻ പബ്ലിക് സ്കൂൾ കിരീടം ചൂടിയത്. ചാമ്പ്യൻഷിപ്പിൽ ചെറുകര എം.ഐ.സി സ്കൂൾ മൂന്നാം സ്ഥാനം നേടി.
വിജയികൾക്കുള്ള ട്രോഫികൾ ജനറൽ കൺവീനറും ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റസിന ലത്തീഫ് വിതരണം ചെയ്തു. ലിറ്റിൽ ഇന്ത്യ ടർഫ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച ആരംഭിച്ച മത്സരങ്ങൾ സഹോദയ ട്രഷറർ ആമിന ജഹാനാണ് ഉദ്ഘാടനം ചെയ്തത്.
കായികരംഗത്ത് വിദ്യാലയം കൈവരിച്ച വലിയൊരു നേട്ടമാണിതെന്നും, മികച്ച പരിശീലനവും വിദ്യാർത്ഥികളുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്നും മഅ്ദിൻ പബ്ലിക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
