മഅദിന്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ഥിക്ക് സ്‌പെയ്‌നില്‍ ഇന്റേണ്‍ഷിപ്പ്

മലപ്പുറം: മഅദിന്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫായി അല്‍ അദനി സ്‌പെയിനിലെ സ്പാനിഷ് മിനിസ്ട്രി ഓഫ് എജുക്കേഷന് കീഴിലുള്ള ഒക്‌സിലറീസ് ദേ കോണ്‍വര്‍സാസിയോണ്‍ പ്രോഗ്രാമിന് അവസരം ലഭിച്ചു. സ്‌പെയിനിലെ വിവിധ കോളേജുകളിലും പബ്ലിക് സ്‌കൂളുകളിലും ഇന്ത്യന്‍ സംസ്‌ക്കാരം പരിചയപ്പെടുത്തുന്നത്തിനും വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനുമാണ് അവസരം. മഅദിന്‍ അക്കാദമിയില്‍ നിന്ന് അദനി ബിരുദം നേടിയതിന് പുറമെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കാശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ഇംഗ്ലീഷില്‍ ബി. എഡും ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സയ്യിദ് അബ്ദുല്‍ നാസിര്‍ രിഫായി സയ്യിദത്ത് സുഹ്റ ബീവി എന്നിവരുടെ മകനാണ്. ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ച സയ്യിദ് അബ്ദുല്‍ ബാസിത്ത് തങ്ങളെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.