മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ഹജ്ജ് യാത്രയയപ്പ് നൽകി
സ്വലാത്ത് നഗർ: വിശുദ്ധ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന സമസ്ത സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് മഅ്ദിൻ കാമ്പസിൽ യാത്രയയപ്പ് നൽകി. മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന അനുമോദന സംഗമം സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് ഉദ്ഘാടനം ചെയ്തു. കുല്ലിയ്യ ശരീഅ ഡയറക്ടർ അബൂബക്കർ സഖാഫി കുട്ടശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹജ്ജ് കർമം മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്നും രാജ്യത്തിന്റെ ഭദ്രതക്കും മതമൈത്രിക്കും വേണ്ടി പുണ്യഭൂമിയിൽ പ്രത്യേക പ്രാർഥന നടത്തുമെന്നും നന്ദിപ്രസംഗത്തിൽ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. കർണാടക സ്പീക്കർ യു.ടി. ഖാദർ, കർണാടക അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തികാർ എന്നിവരും തങ്ങളോടൊപ്പം ഹജ്ജ് യാത്രയിൽ അനുഗമിക്കുന്നുണ്ട്.
യാത്രയയപ്പ് സംഗമത്തിൽ സയ്യിദ് അഹ്മദ് കബീർ അൽ ബുഖാരി, സയ്യിദ് നിയാസ് അൽ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, അബൂശാക്കിർ സുലൈമാൻ ഫൈസി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൾഫുഖാറലി സഖാഫി, അബ്ദുനാസിർ അഹ്സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയിൽ, അബൂബക്കർ അഹ്സനി പറപ്പൂർ, ബഷീർ സഅദി വയനാട്, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുസമദ് സഖാഫി മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
