ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ് ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും നാളെ മലപ്പുറത്ത്; സമസ്ത സാരഥികൾക്ക് ബഹ്റുൽ ഉലൂം അവാർഡ് നൽകി ആദരിക്കും
മലപ്പുറം: തലമുറകളുടെ ഗുരുവര്യനായ ബഹ്റുൽ ഉലൂം ഒതുക്കുങ്ങൽ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ സ്മരണാർത്ഥം ‘ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ് ചരിത്രം, ദർശനം’എന്ന പ്രമേയത്തിൽ ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും നാളെ (ഡിസംബർ 18, വ്യാഴം) മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് പ്രമുഖർ സംബന്ധിക്കും.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അടക്കം പ്രമുഖരായ ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യനാണ് ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ.
പ്രധാന ചടങ്ങുകൾ:
-
ഉദ്ഘാടനം: ഉച്ചക്ക് 1:30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരള ഹജ്ജ്-വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
-
വിഷയാവതരണം: മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി,എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മതുള്ള സഖാഫി എളമരം,അജിത് കൊളാടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
-
അനുസ്മരണ സമ്മേളനം: സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.
ബഹ്റുൽ ഉലൂം അവാർഡ് സമർപ്പണം:
ഒ.കെ സൈനുദ്ധീൻ കുട്ടി മുസ്ലിയാരുടെ പ്രമുഖ ശിഷ്യരും സമസ്ത സാരഥികളുമായ ഇ.സുലൈമാൻ മുസ്ലിയാർ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ,കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ എന്നിവർക്ക് സമ്മേളനത്തിൽ വെച്ച് ‘ബഹ്റുൽ ഉലൂം അവാർഡ്’ നൽകി ആദരിക്കും.
സമ്മേളനത്തിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, ജാമിഅ ഇഹ്യാഉസ്സുന്ന പ്രസിഡന്റ് ഒ.കെ മൂസാൻ കുട്ടി മുസ്ലിയാർ,സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,കെ.പി.എച്ച് തങ്ങൾ കാവനൂർ,പ്രമുഖ കേന്ദ്ര മുശാവറ അംഗങ്ങൾ,വിവിധ സംഘടനാനേതാക്കൾ എന്നിവർ സംബന്ധിക്കും.
ഇതുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി,റാബിത്വ ഭാരവാഹികളായ അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ,സയ്യിദ് ഹസൻ ബാഖവി കൊന്നാർ,ഡോ.അബ്ദുൽ ഗഫൂർ അസ്ഹരി,ഒ.കെ അബ്ദുൽ ഹമീദ് അഹ്സനി എന്നിവർ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
