അകക്കണ്ണിലെ ‘വെള്ളി’ ത്തിളക്കം; റമദാൻ ആദ്യ ജുമുഅയ്ക്ക് നേതൃത്വം നൽകി ഭിന്നശേഷിക്കാരായ പണ്ഡിതർ
മലപ്പുറം: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ജുമുഅ നിസ്കാരത്തിനും ഖുതുബയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകി ഭിന്നശേഷിക്കാരായ പണ്ഡിതർ. മഅ്ദിൻ അക്കാദമി വിദ്യാർത്ഥികളായ ഹാഫിള് ശബീർ അലി അദനി, ഉമറുൽ അക്സം, ഹാഫിള് സിനാൻ പെരുവള്ളൂർ എന്നിവരാണ് ഈ പവിത്രമായ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി റമദാനിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും മഅ്ദിനിൽ ഇത് പതിവാണ്. കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേക ഇൻക്ലൂസീവ് ഹിഫ്ള് ഖുർആൻ ക്യാമ്പസും ബ്രൈൽ ലിപിയിലുള്ള പഠനസൗകര്യങ്ങളും ഒരുക്കുന്ന ‘ഏബിൾ വേൾഡ്’ (Able World) പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണയും പ്രചോദനവുമാണ് തങ്ങളെ ഈ നിലയിലേക്ക് ഉയർത്തിയതെന്ന് ജുമുഅയ്ക്ക് നേതൃത്വം നൽകിയ പണ്ഡിതർ സന്തോഷത്തോടെ പങ്കുവെച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
