അഗത്തി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം മഅ്ദിൻ അക്കാദമിയില്‍ സംഘടിപ്പിച്ചു.
മലപ്പുറം: പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അഗത്തി അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അനുസ്മരണാര്‍ഥം മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു. മോഡല്‍ അക്കാദമി ടെക്‌നോറിയം ക്യാമ്പസില്‍ നടന്ന ചടങ്ങ് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
മതവിജ്ഞാന രംഗത്തും ആത്മീയ ജീവിതത്തിലും രചനാ മേഖലയിലും അഗത്തി ഉസ്താദ് നല്‍കിയ സംഭാവനകള്‍ സമൂഹത്തിന് എന്നും പ്രചോദനമാണെന്നും അവരുടെ ജീവിതമൂല്യങ്ങള്‍ പുതുതലമുറയിലേക്ക് കൈമാറാന്‍ ഇത്തരം അനുസ്മരണ സംഗമങ്ങള്‍ സഹായകമാണെന്നും സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ അഗത്തി ഉസ്താദ് ഓര്‍മപുസ്തകത്തിന്റെ പുതിയ പതിപ്പ് ഖലീല്‍ തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, ഖാരിഅ് യൂസുഫ് ലത്വിഫി വാണിയമ്പലം, അബൂബക്കര്‍ സഖാഫി അരീക്കോട്, ശിഹാബലി അഹ്‌സനി, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
