Samasta Central Mushawara member Cherusola Abdul Jalil Saqafi leads the month-long Fiqh study programme at Ma’din Grand Masjid during Ramadan 1447.

മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ കര്‍മശാസ്ത്ര പഠനസംഗമങ്ങള്‍ക്ക് തുടക്കം.

Last Updated: March 14, 2026By

വിശുദ്ധ റമളാനോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍മശാസ്ത്ര പഠനസംഗമങ്ങള്‍ക്ക് മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ തുടക്കമായി. രാവിലെ 9.30മുതല്‍ 12 വരെ നടക്കുന്ന ഖത്മുല്‍ മിന്‍ഹാജ് പഠന സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയാണ് നേതൃത്വം നല്‍കുന്നത്. ഉച്ചക്ക് 1 മുതല്‍ 2 വരെ പ്രമുഖ ചരിത്രകാരന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരിയുടെ ചരിത്രപഠനം നടക്കും. ഉച്ചക്ക് 2.30മുതല്‍ നാല് വരെ ജംഉല്‍ ജവാമിഅ് പഠനത്തിന് മഅദിന്‍ മുദരിസായ അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30മുതല്‍ 5.30 വരെ കര്‍മശാസ്ത്ര വിശകലനം നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹിം ബാഖവി ക്ലാസെടുക്കും. സംശയ നിവാരണത്തിനും അവസരമൊരുക്കും.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment