വോട്ടർ പട്ടിക പരിഷ്കരണത്തിൽ ജാഗ്രത വേണം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി;
മലപ്പുറം: നിലവിൽ നടക്കുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (SIR) എല്ലാവരും ഏറെ ജാഗ്രത പുലർത്തണമെന്നും, അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു. മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച പ്രതിമാസ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ സൂഫി വര്യൻ ശൈഖ് അഹ്മദുൽ കബീർ അൽ രിഫാഈ (റ) ആണ്ട് നേർച്ചയും നടന്നു. വിർദുല്ലത്വീഫ്, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുർആൻ പാരായണം, തഹ്‌ലീൽ, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം എന്നിവയും പ്രത്യേക പ്രാർത്ഥനാ മജ്‌ലിസും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികൾക്ക് അന്നദാനവും വിതരണം ചെയ്തു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, സയ്യിദ് നിയാസ് അൽ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഇബ്‌റാഹിം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുസ്സലാം ഫൈസി കൊല്ലം, അബൂബക്കർ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയിൽ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
