സ്വലാത്ത് നഗറിൽ കട്ടിപ്പാറ ഉസ്താദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കട്ടിപ്പാറ കെ. കെ. അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ച മാതൃകാ പുരുഷനായിരുന്നുവെന്ന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച കട്ടിപ്പാറ ഉസ്താദ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ജാതി ഭേദമന്യേ എല്ലാവര്‍ക്കും ആശ്രയമായിരുന്നു അദ്ദേഹമെന്ന് തങ്ങൾ അനുസ്മരിച്ചു. സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതിന് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും, പ്രശ്‌ന പരിഹാരത്തിനായി ജനങ്ങളുടെ കോടതിയായി പ്രവര്‍ത്തിച്ച മഹാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുസ്മരണ സംഗമത്തോട് അനുബന്ധിച്ച് ഖുര്‍ആന്‍ പാരായണം, അനുസ്മരണ പ്രഭാഷണം, പ്രത്യേക ദുആ സംഗമം എന്നിവയും നടന്നു.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വാക്കുകൾ:
-
“സമൂഹ നന്മയ്ക്കായി ജീവിതം മാറ്റിവെച്ച മാതൃകാ പുരുഷനായിരുന്നു കട്ടിപ്പാറ ഉസ്താദ്.”
-
“മത-ജാതി ഭേദമന്യേ എല്ലാവര്‍ക്കും എന്നും ആശ്രയമായിരുന്നു അദ്ദേഹം.”
-
“സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതിന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.”
-
“ജനങ്ങളുടെ വിഷമങ്ങളിലും തർക്കങ്ങളിലും നീതിപൂർവ്വമായ പരിഹാരം കണ്ടെത്തുന്ന ജനകീയ കോടതിയായി അദ്ദേഹം നിലകൊണ്ടു.”
സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്. വൈ. എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മൂസ ഫൈസി ആമപ്പൊയില്‍, ശഫീഖ് മിസ്ബാഹി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ശിഹാബലി അഹ്‌സനി, റിയാസ് സഖാഫി അറവങ്കര, അഹ്‌മദ് വണ്ടിച്ചാല്‍, ജുനൈദ് സേട്ട് മാന്നാര്‍, ഹാരിസ് ഹാജി മാന്നാര്‍, റഫീഖ് ഹാജി ചൊക്ലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
