കിഴിശ്ശേരി ഉപജില്ല ശാസ്‌ത്രോത്സവം: മഅ്ദിൻ ഇർഷാദ് സ്‌കൂളിന് തിളക്കമാർന്ന വിജയം; ഓവറോൾ രണ്ടാം സ്ഥാനം

Published On: October 7, 2026Tags: , ,

മോങ്ങം: തൃപ്പനച്ചി എ.യു.പി. സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കിഴിശ്ശേരി ഉപജില്ല ശാസ്‌ത്രോത്സവത്തിൽ വൻ മുന്നേറ്റവുമായി തൃപ്പനച്ചി മഅ്ദിൻ അൽ ഇർഷാദ് സ്‌കൂൾ വിദ്യാർത്ഥികൾ. ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അൽ ഇർഷാദ് സ്‌കൂൾ, സോൾഷ്യൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സയൻസ്, വർക്കിംഗ് മോഡൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

വിവിധ ഇനങ്ങളിലായി 14 ഒന്നാം സ്ഥാനങ്ങളും 21 രണ്ടാം സ്ഥാനങ്ങളും 13 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 562 പോയിന്റുകളാണ് ഇർഷാദ് വിദ്യാർത്ഥികൾ നേടിയെടുത്തത്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ സമർപ്പിത സേവനത്തിനുമുള്ള മികച്ച അംഗീകാരമായി ഈ ചരിത്രവിജയം മാറി.

ശാസ്‌ത്രോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് സ്‌കൂളിന്റെ പെരുമ ഉയർത്തിയ മുഴുവൻ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും സ്‌കൂൾ മാനേജർ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി, പ്രിൻസിപ്പൽ ശാക്കിർ എന്നിവർ അഭിനന്ദിച്ചു.