മഅദിന്‍ അക്കാദമി അറഫാദിന ആത്മീയ സംഗമം പ്രൗഢമായി
മലപ്പുറം: അറഫാദിനത്തിന്റെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഗമിച്ചു. മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച അറഫാ ദിന ആത്മീയ സമ്മേളനം സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മക്കയില്‍ നിന്നും ഓണ്‍ലൈനായി പെരുന്നാള്‍ സന്ദേശവും പ്രാര്‍ത്ഥനയും നടത്തി. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നതെന്നും കേവല ആഘോഷങ്ങള്‍ക്കപ്പുറം വിട്ടുവീഴ്ചയുടെയും മാനവികതയുടെയും പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ പാരായണം, തഹ്്‌ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി. നോമ്പ്തുറയോടെ സമാപിച്ച പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ സയ്യിദ് ഹാഷിം ബാഹസന്‍ ചീനിക്കല്‍, മൂസ ഫൈസി ആമപ്പൊയില്‍, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ഹംസ സഖാഫി മേല്‍മുറി, ദുല്‍ഫുഖാര്‍ അലി സഖാഫി, മുഹമ്മദ് റിയാസ് സഖാഫി അറവങ്കര, അശ്കര്‍ സഅ്ദി താനാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 10ന് മഅ്ദിന്‍ കാമ്പസില്‍ നടന്ന വനിതാ വിജ്ഞാന വേദിയില്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്ബോധനം നടത്തി. സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി കണ്ണന്തള്ളി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
