മഅ്ദിന്‍ 30-ാം വാര്‍ഷികം: ജാര്‍ഖണ്ഡില്‍ ‘ഖോജ് സഫറി’ന് ഉജ്ജ്വല സ്വീകരണം; റാലി വിജയകരമായി മുന്നേറുന്നു.
സ്വലാത്ത് നഗര്‍: മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെയും പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശവ്യാപക പര്യടനത്തിന് ജാര്‍ഖണ്ഡില്‍ വന്‍ വരവേല്‍പ്പ്. ജാര്‍ഖണ്ഡിലെ പ്രമുഖ നഗരങ്ങളിലും ചരിത്ര-വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പ്രയാണം നടത്തിയ പ്രതിനിധി സംഘത്തെ വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും ചേർന്ന് ആവേശപൂർവ്വമാണ് സ്വീകരിച്ചത്.
ജംഷഡ്പൂരിലെ മദ്‌റസ ഫൈസുല്‍ ഉലൂം, റാഞ്ചിയിലെ ഖുറൈശ് അക്കാദമി, റാഞ്ചി ഇസ്ലാമിക് മര്‍കസ് എന്നിവിടങ്ങളിലെ പ്രൗഢമായ സ്വീകരണങ്ങള്‍ക്ക് പുറമേ ഹസാരിബാഗ് പേലാവല്‍ ദാറുല്‍ ഉലൂം അഹ്ലെ സുന്നത്ത് ഫൈസാനെ റസൂല്‍, ഹെസ്ലയിലെ ജാമിഅത്തുല്‍ മുസ്തഫ എന്നീ സ്ഥാപനങ്ങളിലും സംഘം പര്യടനം നടത്തി.
മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ-കാരുണ്യ മുന്നേറ്റങ്ങളും, എംബ്രേസ് ഗ്ലോബലിന് കീഴില്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന വികസന പദ്ധതികളും, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ സന്ദേശങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളില്‍ വിശദീകരിച്ചു.
ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി, വൈസ് ക്യാപ്റ്റന്മാരായ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഹാഫിള് ബഷീര്‍ സഅദി, കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, എക്‌സിക്യൂട്ടീവ് ആശിഖ് അദനി, എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി നസീം അദനി എന്നിവര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.
ഇസ്ലാമിക് മര്‍കസ് പ്രിന്‍സിപ്പല്‍ മൗലാനാ മുഹമ്മദ് നിസാം, മുഫ്തി ഐജാസ് ഹുസൈന്‍ മിസ്ബാഹി, സുന്നി ബറേല്‍വി സെന്‍ട്രല്‍ കമ്മിറ്റി വക്താവ് മുഹമ്മദ് ഇസ്ലാം, ജവാദ് ആലം മിസ്ബാഹി, അസ്ഹര്‍ റസ അസ്ഹരി, മദ്റസ ഫൈസുല്‍ ഉലൂം പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹന്നാന്‍ സഖാഫി ഫൈസി, ഖാരിഅ് സദാഖത് അസ്ഹരി, ഗുലാം ജീലാനി ഹസാരിബാഗ് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സമുദായ നേതാക്കളും വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.
ജാര്‍ഖണ്ഡിലെ പര്യടനം പൂര്‍ത്തിയാക്കിയ ഖോജ് സഫര്‍ റാലി അടുത്ത ഘട്ടമായി മധ്യപ്രദേശിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
