ഗസ്സക്ക് വേണ്ടി കണ്ണീരും പ്രാർഥനയുമായി മഅ്ദിൻ ഗ്രാൻഡ് മസ്ജിദ്: ആയിരങ്ങൾ പ്രാർഥനാ സംഗമത്തിൽ പങ്കാളികളായി
സ്വലാത്ത് നഗർ: യുദ്ധഭീതിയിലും കടുത്ത പട്ടിണിയിലും ദുരിതമനുഭവിക്കുന്ന ഗസ്സയിലെ സമാധാനത്തിനും നിരപരാധികളായ മനുഷ്യരുടെ രക്ഷക്കുമായി മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ പ്രത്യേക ഉപവാസ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആഹ്വാനപ്രകാരം ഗസ്സൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നോമ്പെടുത്താണ് ആയിരക്കണക്കിന് വിശ്വാസികൾ സംഗമത്തിൽ പങ്കാളികളായത്.
മഅ്ദിൻ അക്കാദമി ചെയർമാനും സമസ്ത സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി. “ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾക്കാണ് ഫലസ്തീൻ ജനത ഇരയായിക്കൊണ്ടിരിക്കുന്നത്. നിരപരാധികളായ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഗസ്സയിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കാനും ആഗോള സമൂഹം ഒന്നിച്ചുനിൽക്കണം. ഐക്യരാഷ്ട്രസഭ (UN) വിഷയത്തിൽ അടിയന്തരമായി ഇടപെടണം,” സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു.
സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്റാഹിം ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സയ്യിദന്മാരും പണ്ഡിതശ്രേഷ്ഠരും സംബന്ധിച്ചു.
സയ്യിദ് കെ.വി. തങ്ങൾ കരുവൻതിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സയ്യിദ് നദീർ അൽ ബുഖാരി കരുവൻതിരുത്തി, സയ്യിദ് ഖാസിം ജമലുല്ലൈലി പള്ളിക്കൽ ബസാർ, അബൂശാക്കിർ സുലൈമാൻ ഫൈസി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിർ അഹ്സനി കരേക്കാട്, അബൂബക്കർ അഹ്സനി പറപ്പൂർ, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുള്ള അമാനി പെരുമുഖം തുടങ്ങിയവർ പ്രാർഥനാ സംഗമത്തിന് സാന്നിധ്യം വഹിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
