ഗാന്ധിയുടെ മണ്ണില്‍ മഅ്ദിന്‍ ഖോജ് സഫര്‍ സ്വാതന്ത്ര്യദിനാഘോഷം
രാജ്കോട്ട് (ഗുജറാത്ത്): മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെയും പ്രചാരണാര്‍ത്ഥം രാജ്യവ്യാപകമായി പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘം ഗുജറാത്തിലെ രാജ്കോട്ടില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. രാജ്കോട്ട് എ.ഐ.എല്‍.ടി ഗ്ലോബല്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രത്യേക സ്വാതന്ത്ര്യദിന അസംബ്ലിയിലും വിപുലമായ സ്വീകരണ സമ്മേളനത്തിലും സംഘം പങ്കെടുത്തു.
മഹാത്മാ ഗാന്ധിയുടെ മണ്ണില്‍ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമാകാന്‍ സാധിച്ചത് പര്യടന സംഘത്തിന് വേറിട്ട അനുഭവമായി. ഖോജ് സഫര്‍ ക്യാപ്റ്റനും മഅ്ദിന്‍ സാദാത്ത് അക്കാദമി ഡയറക്ടറുമായ സയ്യിദ് ഫാറൂഖ് ജമലുല്ലൈലി ദേശീയ പതാക ഉയര്‍ത്തി. ഖോജ് സഫര്‍ വൈസ് ക്യാപ്റ്റനും ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറലുമായ അബ്ദുല്‍ ജലീല്‍ അസ്ഹരി, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി എന്നിവര്‍ ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യങ്ങളെയും പൈതൃകങ്ങളെയും കുറിച്ച് സംസാരിച്ചു.
എ.ഐ.എല്‍.ടി പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹീം, വൈസ് പ്രിന്‍സിപ്പല്‍ നസീര്‍, എച്ച്.ആര്‍ മാനേജര്‍ സാജിദ്, മീഡിയ കോര്‍ഡിനേറ്റര്‍ ഇബ്റാഹീം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന സ്വാതന്ത്ര്യദിനാഘോഷ കലാപരിപാടികളിലും സാംസ്‌കാരിക അവതരണങ്ങളിലും സംഘാംഗങ്ങള്‍ പങ്കാളികളായി. സമാധാനപരമായ സഹവര്‍ത്തിത്വം, ഉത്തമ പൗരബോധം, രാഷ്ട്രനിര്‍മാണത്തിലും മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണ്ഡിതന്മാരും വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു.
മഅ്ദിന്‍ എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി ഹാഫിസ് മുഹമ്മദ് നസീം അദനി, ഖോജ് സഫര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്സല്‍ റഹ്മാന്‍ അദനി, ആശിഖ് അദനി, അഫ്താബ് റസാ ബര്‍കാത്തി ഗുജറാത്ത്, ജാസിര്‍ അഹ്സനി, അസ്ലം റബ്ബാനി, ഹാഫിള് ഷാഫി അഹ്മദ് അദനി, ഇമ്രാന്‍ അസ്ഹരി ഉത്തര്‍പ്രദേശ്, സയ്യിദ് നാദിര്‍ ഗുജറാത്ത് സംബന്ധിച്ചു.
ഫോട്ടോ: ഗുജറാത്തിലെ രാജ്കോട്ട് എ.ഐ.എല്‍.ടി ഗ്ലോബല്‍ അക്കാദമിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മഅ്ദിന്‍ ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് ഫാറൂഖ് ജമലുല്ലൈലി ദേശീയ പതാക ഉയര്‍ത്തുന്നു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
