‘സ്നേഹനബി@1500’: മഅ്ദിന്‍ റബീഅ് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു; ‘ഹിജ്റ എക്സ്പെഡിഷന്‍’ ഇന്ന്
മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമി ആവിഷ്‌കരിച്ച ‘സ്നേഹനബി@1500’ റബീഅ് ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രവാചകന്റെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ വമ്പുറ്റ പദ്ധതികളാണ് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്നത്.
ലോഗോ പ്രകാശന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം കരീം ഹാജി, സംസ്ഥാന ഉപാധ്യക്ഷന്‍ എം.എ. എന്‍. കുഞ്ഞഹമ്മദ് ഹാജി, കോഴിക്കോട് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കെ.വി. തങ്ങള്‍ ഫറോക്, മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, ആനക്കര മൊയ്തീന്‍ ഹാജി, ഒളവട്ടൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, റൈസ്‌കോ അബൂബക്കര്‍ ഹാജി മംഗലാപുരം, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, ഇബ്റാഹീം ബാഖവി മേല്‍മുറി, ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുക്കാര്‍ അലി സഖാഫി മേല്‍മുറി തുടങ്ങിയ പ്രമുഖ നേതാക്കളും പണ്ഡിതന്മാരും പങ്കെടുത്തു.
ഇന്ത്യയിലെ ആദ്യ പ്രസന്റേഷന്‍: ‘ഹിജ്റ എക്സ്പെഡിഷന്‍’ ഇന്ന്
ക്യാമ്പയിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ ‘ഹിജ്റ എക്സ്പെഡിഷന്‍’ ഇന്ന് (ശനി) വൈകിട്ട് 5 മണിക്ക് മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും ഗവേഷകനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പ്രസന്റേഷന് നേതൃത്വം നല്‍കും. ഇന്ത്യയിലാദ്യമായാണ് ഈ അപൂര്‍വ്വ പ്രസന്റേഷന്‍ അവതരിപ്പിക്കപ്പെടുന്നത്.
പലായന വഴികളിലൂടെയുള്ള ആധികാരിക സഞ്ചാരം
1446 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബിയും അനുയായികളും അനുഭവിച്ച ഹിജ്റ യാത്രയുടെ ത്യാഗോജ്ജ്വലമായ ചരിത്രത്തെ തികച്ചും ആധികാരികമായ പ്രമാണങ്ങളെ മാത്രം അവലംബമാക്കിയാണ് ഈ പ്രോഗ്രാമില്‍ അവതരിപ്പിക്കുന്നത്. വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള ഹിജ്റയുടെ ചരിത്രപരമായ പാതയിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ സംഘം നടത്തിയ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഹിജ്റ എക്സ്പെഡിഷനിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നത്. സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. പരിപാടി കാണാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
