മഅ്ദിൻ റമളാൻ പ്രാർത്ഥനാ സമ്മേളനം: 5,555 അംഗ സ്വാഗത സംഘം രൂപീകരിച്ചു; ആത്മീയ പരിപാടികൾക്ക് ഇന്ന് തുടക്കം

മലപ്പുറം: വിശുദ്ധ റമളാനിന്റെ ഭാഗമായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന വിപുലമായ ആത്മീയ പരിപാടികൾക്ക് ‘മർഹബൻ റമളാൻ’ പരിപാടിയോടെ ഇന്ന് തുടക്കമാകും. റമളാനിലെ ആദ്യ വെള്ളിയാഴ്ച രാവായ ഇന്ന് രാത്രി 8 മണി മുതൽ 12 മണി വരെ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന വിവിധ ആത്മീയ ചടങ്ങുകൾക്ക് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും.

നാളെ നടക്കുന്ന വെള്ളിയാഴ്ച ജുമുഅ കർമ്മങ്ങൾക്ക് ഭിന്നശേഷി പണ്ഡിതന്മാരാണ് നേതൃത്വം നൽകുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ഇഫ്ത്വാർ സംഗമത്തിനും ഇന്ന് തുടക്കമാകും. മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലെ ഇഅ്തികാഫ് ജൽസ ഇന്നലെ രാത്രി മുതൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസക്കാലം വിവിധ ആത്മീയ-വൈജ്ഞാനിക സെഷനുകൾ ഇവിടെ നടക്കും.

റമളാൻ 27-ാം രാവ് പ്രാർത്ഥനാ സമ്മേളനം: സ്വാഗതസംഘമായി

റമളാൻ 27-ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രശസ്തമായ മഹാ പ്രാർത്ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും വിജയത്തിനായി 5,555 അംഗ സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ നടന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി. എം. മുസ്ഥഫ കോഡൂർ, എസ്. വൈ. എസ്. സംസ്ഥാന ഉപാധ്യക്ഷൻ വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിർ അഹ്‌സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയിൽ, അബൂബക്കർ അഹ്‌സനി പറപ്പൂർ, ദുൽഫുഖാറലി സഖാഫി, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, ഷൗക്കത്തലി സഖാഫി കച്ചേരിപറമ്പ്, സുബൈർ മാസ്റ്റർ കോഡൂർ, യൂസുഫ് സഖാഫി സ്വലാത്ത് നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ :

രക്ഷാധികാരികൾ : ഇ. സുലൈമാൻ മുസ്ലിയാർ , കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ , കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ , കുമ്പോൽ ആറ്റക്കോയ തങ്ങൾ , പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ , സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

  • ചെയർമാൻ: സയ്യിദ് അലി ബാഫഖി തങ്ങൾ
  • ജനറൽ കൺവീനർ: എ. പി. അബ്ദുൽ കരീം ഹാജി ചാലിയം
  • ഫിനാൻസ് സെക്രട്ടറി: കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി
  • വർക്കിംഗ് കൺവീനർ: പി. എം. മുസ്ഥഫ കോഡൂർ
  • കോർഡിനേറ്റേഴ്സ്: വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ദുൽഫുഖാർ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗർ