മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (MHSS): പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

Published On: May 16, 2025Tags: , ,

സ്വലാത്ത് നഗര്‍: മഅ്ദിന്‍ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹുല്‍ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്റെ (MHSS) 2025-2026 അക്കാദമിക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

പുതിയ ഭാരവാഹികള്‍:

  • പ്രസിഡന്റ്: സയ്യിദ് ജവാദ് അലി ശിഹാബ് പാണക്കാട്
  • ജനറല്‍ സെക്രട്ടറി: സയ്യിദ് മുബഷിര്‍ ഹാദി ഉപ്പള
  • ഫിനാന്‍സ് സെക്രട്ടറി: അദീബ് വടകര
  • ക്യാമ്പസ് സെക്രട്ടറി: സി. കെ. സാലിം കിഴിശ്ശേരി
  • ജനറല്‍ കണ്‍വീനര്‍: ഫസലു റഹ്‌മാന്‍ പകര
  • പി. ആര്‍. ഒ (PRO): ഷഫീഖ് എടക്കര
  • കോണ്‍ക്ലേവ് ക്യൂറേറ്റര്‍: മുര്‍ഷിദ് അത്തിപ്പറ്റ
  • പബ്ലിക്കേഷന്‍ ലീഡ്: ഉനൈസ് ചാവക്കാട്

കലാ-സാഹിത്യ, പ്രബോധന, സംഘാടന രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി വിവിധ പദ്ധതികള്‍ക്ക് പുതിയ കമ്മിറ്റി നേതൃത്വം നല്‍കും.