റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം പ്രാസ്ഥാനിക സംഗമം നടത്തി
റമളാന്‍ 27-ാം രാവായ ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്,ജെ,എം സംഘടനകളുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക സംഗമം നടത്തി. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദ് സഖാഫി പഴമള്ളൂര്‍, സിദ്ദീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, ടിപ്പുസുല്‍ത്വാന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം സോണിലെ 73 യൂണിറ്റുകളില്‍ നിന്നും ഏപ്രില്‍ 4 ന് വ്യാഴാഴ്ച മഅദിന്‍ അക്കാദമിയിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിക്കാന്‍ പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിന് സര്‍ക്കിള്‍ തല സമിതി രൂപീകരിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
