സ്നേഹ നബി 1500: മഅ്ദിൻ അക്കാദമിയിൽ ‘വിഷ്വൽ മദീന’ ചരിത്രാവിഷ്കാരം പ്രൗഢമായി
മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമിയിൽ ‘വിഷ്വൽ മദീന’ ചരിത്രാവിഷ്കാരം സംഘടിപ്പിച്ചു. പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവി, റൗളാ ശരീഫ്, വിവിധ മിനാറുകൾ, ഖുബ്ബകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, ചരിത്ര സംഭവങ്ങൾ എന്നിവ മനോഹരമായ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ച പരിപാടി ജനശ്രദ്ധ നേടി. ത്വൽഹ സഖാഫി മദീന ചരിത്രാവിഷ്കാരത്തിന് നേതൃത്വം നൽകി.
മഅ്ദിൻ ഹജ്ജ് – ഉംറ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പൂപ്പലം അഷ്റഫ് സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, ബഷീർ സഅദി വയനാട്, ശിഹാബലി അഹ്സനി, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ശബീറലി അദനി പരപ്പനങ്ങാടി, സ്വാലിഹ് ഫൈസാനി എന്നിവർ സംബന്ധിച്ചു.
63 ഇന പരിപാടികൾ
മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ വൈവിധ്യമാർന്ന 63 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മദീന സന്ദർശിച്ചവരുടെ സംഗമം, മക്ക – മദീന എക്സ്പോ, ഗ്രാൻഡ് മീലാദ് റാലി, കാലിഗ്രഫി പ്രദർശനം, ലൈറ്റ് ഓഫ് മദീന, മീലാദ് സമ്മേളനം, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
