സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഇന്ന് മഅദിന്‍ ക്യാമ്പസില്‍ ഹജ്ജ് ക്യാമ്പ് നഗരിയില്‍ ‘അവ്വലു ബൈത്ത്’ എക്‌സ്‌പോ തുടങ്ങി.
മലപ്പുറം: ചരിത്ര മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിച്ച് മഅ്ദിന്‍ സാദാത്ത് അക്കാദമി സംഘടിപ്പിക്കുന്ന ‘അവ്വലു ബൈത്ത്’ എക്‌സ്‌പോ മലപ്പുറം സ്വലാത്ത് നഗറിലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നഗരിയില്‍ തുടക്കമായി.
വിശുദ്ധ കഅ്ബയുടെ വിവിധ കാലഘട്ടങ്ങളിലെ ചരിത്രപരമായ മാറ്റങ്ങളും നിര്‍മ്മാണ രീതികളുമാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. ആദം നബി (അ), ഇബ്രാഹീം നബി (അ) എന്നിവരുടെ കാലം മുതല്‍ ജാഹിലിയ്യാ കാലഘട്ടം വരെയുള്ള ചരിത്രങ്ങള്‍ ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
കൂടാതെ പ്രവാചകരുടെ (സ്വ) കാലഘട്ടം, അബ്ദുല്ലാഹി ബ്ന്‍ സുബൈര്‍ (റ), ഹജ്ജാജ് ബ്ന്‍ യൂസുഫ് എന്നിവരുടെ കാലത്തെ നിര്‍മ്മാണ രീതികള്‍ തുടങ്ങി കഅ്ബയുടെ ചരിത്രവഴികള്‍ വിവരിക്കുന്ന വിവിധ മാതൃകകള്‍ എക്‌സ്‌പോയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാര്‍ അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഹുല്‍ ഹമീദ് ഹാദി, സയ്യിദ് സിനാന്‍ ജമലുല്ലൈലി പരുത്തിക്കോട്, സയ്യിദ് സ്വബാഹ് ശിഹാബ്, അബ്ദുറഹീം സഅദി മഞ്ഞപ്പറ്റ, സി കെ ഖാലിദ് സഖാഫി, ഉവൈസ് അദനി വെട്ടുപാറ, ശിഹാബ് അദനി എരഞ്ഞിമാവ്, സഫീര്‍ കുറ്റിപ്പാല, സഈദ് അദനി പരപ്പനങ്ങാടി എന്നിവര്‍ സംബന്ധിച്ചു.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി സംഘടിപ്പിക്കുന്ന 27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഇന്ന് (ചൊവ്വ) സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഹജ്ജ് ക്യാമ്പില്‍ സംബന്ധിക്കുന്നതിന് വിദൂര ദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്നലെ തന്നെ എത്തിത്തുടങ്ങിയിരുന്നു. പ്രധാന പന്തലിന് പുറമെ ഓഡിറ്റോറിയത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്. വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഒരു പകല്‍ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ മാതൃകാ കഅബയുടെ സഹായത്തോടെ കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി ക്ലാസ് നയിക്കും. ഹജ്ജ് യാത്രയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് സംസ്ഥാന അസിസ്റ്റന്റ് ട്രെയ്‌നിംഗ് ഓര്‍ഗനൈസര്‍ പി പി മുജീബ്‌റഹ്‌മാന്‍ ക്ലാസെടുക്കും.ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി എന്നിവര്‍ സംശയനിവാരണത്തിന് നേതൃത്വം നല്‍കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി അബ്ദുറഹ്‌മാന്‍ ഇണ്ണി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി,, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, പരി മാനുപ്പ ഹാജി, വീമ്പൂര്‍ മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ സംബന്ധിക്കും.
ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് ക്യാമ്പില്‍ വിതരണം ചെയ്യും. ക്യൂ ആര്‍ കോഡ് സംവിധാനത്തോടെ തയ്യാറാക്കിയ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച ഹജ്ജ് ഉംറ ചരിത്രം, പഠനം, അനുഭവം പുസ്തകം പുതിയ എഡിഷന്‍ പ്രകാശനം നടക്കും. ഹാജിമാരുടെ സേവനത്തിനായി പുരുഷന്‍മാര്‍, വനിതകള്‍ അടങ്ങുന്ന 1001 അംഗ സന്നദ്ധസേനയും കര്‍മരംഗത്തുണ്ടാകും.
ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഫ്രൂട്ട്സ്, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. മഅദിന്‍ ഹോസ്‌പൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹജ്ജ്-ഉംറ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് നഗരിയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
