കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രി വിഡി സതീശന്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു, കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിദ്ധീഖ് സഖാഫി നേമം എന്നിവര്‍ സംബന്ധിച്ചു.

ലഹരിക്കെതിരെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. നാടിനെ വിഭജിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കി ശക്തമായ നടപടികള്‍ എടുക്കാനും ലഹരിമുക്ത കേരളമെന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനും പുതിയ ഗവണ്‍മെന്റിന് സാധിക്കട്ടെയെന്നും ആശംസിച്ചു