മാർപ്പാപ്പ മാനവിക ഐക്യത്തിന് കൂടുതൽ ഊന്നൽ നൽകിയ വ്യക്തിത്വം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി
മലപ്പുറം: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. മതസൗഹാർദ്ദത്തിനും വിവിധ മതവിഭാഗങ്ങൾക്കിടയിലെ മാനവിക ഐക്യത്തിനും മാർപ്പാപ്പ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് തങ്ങൾ അനുസ്മരിച്ചു. മാർപ്പാപ്പയുടെ കീഴിലുള്ള ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്ററിലീജിയസ് ഡയലോഗ്’ വത്തിക്കാൻ ആസ്ഥാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ചർച്ചാ വേദിയിൽ സംബന്ധിച്ച അനുഭവം ഖലീൽ ബുഖാരി തങ്ങൾ പങ്കുവെച്ചു:
“വത്തിക്കാനിലെ അന്താരാഷ്ട്ര ചർച്ചാ വേദിയിൽ സംബന്ധിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നു. സ്വന്തം ആശയങ്ങളും ആദർശങ്ങളും ബലി കഴിച്ചുകൊണ്ട് മാത്രമാണ് മതാന്തര സംവാദങ്ങൾ സാധ്യമാകൂ എന്ന തെറ്റായ ധാരണ തിരുത്തുന്നതായിരുന്നു അവിടെ ലഭിച്ച അനുഭവം. മതങ്ങൾ വെറുപ്പിനും വിദ്വേഷത്തിനുമുള്ള ഉപകരണങ്ങളല്ലെന്നും, മറിച്ച് മാനവികതയുടെയും വിശാലതയുടെയും സന്ദേശമാണ് നൽകുന്നതെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ. ഫാദർ മാർക്കസ് സോളോയുടെ നേതൃത്വത്തിൽ വത്തിക്കാനിലെ വിവിധ ഓഫീസുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ നേരിട്ടറിയാനും അന്ന് സാധിച്ചിരുന്നു.”
— സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി
ഹ്യൂമൻ ഫ്രറ്റേണിറ്റി പ്രഖ്യാപനം
2019 ഫെബ്രുവരിയിൽ മാർപ്പാപ്പ യു.എ.ഇ സന്ദർശിച്ച വേളയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ അംഗമായി പങ്കെടുക്കാൻ സാധിച്ച കാര്യവും തങ്ങൾ അനുസ്മരിച്ചു. ആ ചരിത്രപരമായ സംഗമത്തിലാണ് മാർപ്പാപ്പയും അൽ അസ്ഹർ യൂണിവേഴ്‌സിറ്റി ചീഫ് ഇമാം ഡോ. ശൈഖ് അഹമ്മദ് ത്വയ്യിബും ചേർന്ന് ചരിത്രപ്രസിദ്ധമായ ‘ഹ്യൂമൻ ഫ്രറ്റേണിറ്റി’ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ആധുനിക ലോകത്ത് മതസൗഹാർദ്ദം വളർത്തുന്നതിൽ നിർണ്ണായക വഴിത്തിരിവായിരുന്നു ഈ കരാർ. മാർപ്പാപ്പയുടെ വേർപാട് ആഗോളതലത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വലിയ നഷ്ടവും നികത്താനാകാത്ത വിടവുമാണെന്ന് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
